Tuesday, September 17, 2024
HomeTechnology3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്ര സര്‍ക്കാര്‍

3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ്

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനു പുറത്തുനിന്നുള്ള സൈറ്റുകളാണ് പൂട്ടിച്ചവയില്‍ ഏറെയെന്നും ലോക്‌സഭയില്‍ വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി വരികയാണെന്നും ഓണ്‍ലൈന്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് അടക്കമുള്ളയ്ക്ക് വേണ്ടിയുള്ള സംവിധാനങ്ങമാണിതെന്നും മന്ത്രാലയം അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments