നിയമം അനുസരിക്കാനാകാത്തവർ സംസ്ഥാനം വിട്ടു പോകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖരക്പുരിൽ ബിജെപി പ്രവർത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിന്റെ നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭാവിയിലും തുടരും. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവർക്ക് ഉത്തർപ്രദേശ് വിട്ടുപോകാം. അല്ലാത്തവർക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു. രാജ്യത്ത് വിഐപി സംസ്കാരത്തിന് അറുതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. ഡൽഹിയിൽ അടുത്തിടെ കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം, ജനങ്ങൾ മോദിക്കൊപ്പമാണെന്ന കാര്യം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതോടെ ഇവിടെ വികസനം ആരംഭിച്ചുകഴിഞ്ഞതായും എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തിനായാണ് മോദി പ്രവർത്തിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി..
നിയമം അനുസരിക്കാനാകാത്തവര്‍ യുപി വിട്ടുപോകണമെന്ന് യോഗി.
നിയമം അനുസരിക്കാനാകാത്തവർ സംസ്ഥാനം വിട്ടു പോകണം: യോഗി ആദിത്യനാഥ്
RELATED ARTICLES