Friday, April 26, 2024
HomeKeralaനിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെ- ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെ- ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

സംസ്ഥാനത്ത് പടര്‍ന്ന നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസ് വാഹകര്‍. കോഴിക്കോട് രോഗം ബാധിച്ച്‌ മരിച്ചവരുടെ വീട്ടുവളപ്പില്‍ അത്തരം വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.നിപ്പ വൈറസ് ബാധയ്ക്കു കാരണം അറിയിച്ചതായി കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments