Friday, May 3, 2024
HomeNationalമോദി സർക്കാർ അധികാരത്തിലേക്ക്; ജെഡിയു മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി

മോദി സർക്കാർ അധികാരത്തിലേക്ക്; ജെഡിയു മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസിതര പ്രധാനമന്ത്രി രണ്ടാം മൂഴത്തിലും ഭരണത്തലപ്പത്തേയ്ക്ക് എത്തുന്നത്. 

രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ ഇന്ന് 7 മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടന്നത് . ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചടങ്ങിൽ എണ്ണായിരത്തോളം പേർ
പങ്കെടുത്തു .

ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഷൊറോണ്‍ ബേ ജീന്‍ ബെക്കോവ്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ.ലോട്ടയ് ഷെറിങ്, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റ്, തായ്‌ലന്‍ഡ് പ്രതിനിധി ഗ്രി സാദ ബൂണ്‍റച്ച്‌ എന്നീ വിദേശ രാഷ്ട്രത്തലവന്മാരും , ഷാങ്ങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈനേഷന്‍ അധ്യക്ഷന്‍കിര്‍ഗ് റിപ്പബ്ലിക് പ്രസിഡന്റ് സുരോണ്‍ ബേ ജീന്‍ബകോവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, നടന്‍ രജനീകാന്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സത്യപ്രതിജ്ഞയ്ക്കു മുൻപായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവർക്കും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികൾ അർപ്പിച്ചു.

രവി ശങ്കര്‍ പ്രസാദ്‌, രമേശ്‌ പൊക്രിയാല്‍ എന്നിവരും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൈലാഷ് ചൗധരി, ദേബശ്രീ ചൗധരി എന്നിവര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒഡിഷയില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതാപ് ചന്ദ്ര സാരംഗി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

നിത്യനന്ദ് റായ്, രത്തന്‍ ലാല്‍ കട്ടാരിയ, രേണുക സിംഗ് സരുട, സോം പ്രകാശ്‌, രാമേശ്വര്‍ തെലി എന്നിവര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കേരളത്തെ പ്രതിനിധീകരിച്ച്‌ വി.മുരളീധരന്‍ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുന്‍ ബിസിസിഐ പ്രസിഡന്‍ അനുരാഗ് ഠാക്കൂര്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാജ്യസഭ എംപി സുഭാഷ്‌ചന്ദ്ര നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.ബംഗാളില്‍ നിന്നും വിജയം നേടിയ ബാബുല്‍ സുപ്രിയോ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സ്വാധി നിരഞ്ജന്‍ ജ്യോതി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി റാംദാസ്‌ അത് വാലെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജി കിഷന്‍ റെഡ്ഡിയും പുരുഷോത്തം റുപാലയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൃഷന്‍ പാല്‍ ഗുജ്ജറും ദാദാ റാവു പാട്ടീലും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ആര്‍മി ജനറല്‍ വി.കെ.സിംഗ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഫഗ്ഗാന്‍ സിംഗ് കുലസ്തെയും അശ്വിനി കുമാറും, അര്‍ജുന്‍ റാം മേഘ്വാളും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായുടെ വിശ്വസ്തന്‍ മാന്‍സുഖ് മണ്ഡവ്യ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആര്‍.കെ. സിംഗും, ഹര്‍ദീപ് സിംഗ് പുരിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കിരണ്‍ റിജിജുവും പ്രഹ്ലാദ് സിംഗ് പട്ടേലും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജിതേന്ദ്ര സിംഗ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയില്‍ നിന്ന് ശ്രീപദ് നായിക് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. റാവു ഇന്ദര്‍ജിത്ത് സിംഗ് വീണ്ടും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗജേന്ദ്ര സിംഗ്, സന്തോഷ്‌ ഗാംഗ്വാറും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹേന്ദ്രനാഥ് പാണ്ഡെ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിംഗ് എന്നിവര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ധര്‍മേന്ദ്ര പ്രധാന്‍, മുഖ്താര്‍ അബ്ബാസ്‌ നഖ്വി, പ്രഹ്ലാദ് ജോഷി എന്നിവര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അകാലിദള്‍ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍, അര്‍ജുന്‍ മുണ്ട, രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് എന്നിവര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാം റാം വിലാസ് പാസ്വാനും നരേന്ദ്ര സിംഗ് ടോമറും കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ ഗഡ്‌കരിയും നിര്‍മ്മല സീതരാമാനും കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അമിത് ഷാ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രണ്ടാമത് രാജ്നാഥ് സിംഗ് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം ജെഡിയു മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി. ഒന്നില്‍ക്കൂടുതല്‍ കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. മൂന്ന് കേന്ദ്രമന്ത്രിപദങ്ങള്‍ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതില്‍ എതിര്‍പ്പറിയിച്ചാണ് കേന്ദ്രമന്തിസഭയില്‍ നിന്ന് പിന്‍മാറാന്‍ ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തീരുമാനിച്ചത്.

‘ജെഡിയുവില്‍ നിന്ന് അവര്‍ക്ക് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് മന്ത്രിപദം വേണ്ടെന്ന് തിരിച്ച്‌ അവരെ അറിയിച്ചു. അത് വലിയ പ്രശ്‌നമല്ല, ഞങ്ങള്‍ എന്‍ഡിഎക്കൊപ്പം തന്നെയാണ്. ഞങ്ങള്‍ക്ക് അതില്‍ അതൃപ്തിയുമില്ല. ഞങ്ങള്‍ ഒന്നിച്ചാണ് നില്‍ക്കുന്നത്, ഇതില്‍ ആശയക്കുഴപ്പമില്ല’, നിതീഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെ മുതല്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി നിതീഷ് കുമാര്‍ മൂന്ന് കേന്ദ്രമന്ത്രിപദം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് മാറ്റിയില്ല. എല്ലാ സഖ്യകക്ഷികള്‍ക്കും ഒറ്റ സീറ്റ് – അതില്‍ വിട്ടു വീഴ്ചയില്ലെന്ന് മോദിയും അമിത് ഷായും വ്യക്തമാക്കിയതോടെയാണ് പിന്മാറ്റം.

ബിഹാറില്‍ ജെഡിയുവിന് 16 സീറ്റാണ് നേടാനായത്. അതേസമയം ബിജെപി മത്സരിച്ച 17 സീറ്റുകളുംനേടി. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാന്‍ ക്ഷണം സ്വീകരിച്ച്‌ നിതീഷ്‌കുമാര്‍ രാഷ്ട്ര ഭവനിലെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments