കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എട്ട് വിമാനങ്ങളിലായി മേയ് 29 ന് പത്തനംതിട്ട ജില്ലയിലെത്തിയത് 56 പേര്‍. ദുബായ് – കൊച്ചി വിമാനത്തില്‍ രണ്ടു സ്ത്രീകളും നാലു പുരുഷന്‍മാരും ഉള്‍പ്പടെ ആറുപേരാണ് എത്തിയത്. ആറു പേരും കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 16 പേരാണ് നാട്ടിലെത്തിയത്. രണ്ടു സ്ത്രീകളും 13 പുരുഷന്മാരും ഒരു കുട്ടിയുമാണു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലും ബാക്കിയുളളവര്‍ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലുമാണ്. മസ്‌ക്കറ്റ് – കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരും രണ്ടുകുട്ടിയും ഉള്‍പ്പടെ എട്ടു പേരാണു വന്നത്. അഞ്ചുപേര്‍ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തിലാണ്.
അര്‍മേനിയ – കൊച്ചി വിമാനത്തിലും ദുബായ് – കാലിക്കറ്റ്, കുവൈറ്റ് – കാലിക്കറ്റ് വിമാനങ്ങളിലും ഓരോ പുരുഷന്മാര്‍ വീതമാണു നാട്ടിലെത്തിയത്. എല്ലാവരും കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. സൗദി – കാലിക്കറ്റ് വിമാനത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ മൂന്നുപേരാണ് എത്തിയത്. ഇതില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. എല്ലാവരും വീട്ടില്‍ നിരീക്ഷണത്തിലാണ്. ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ 20 പേരാണ് എത്തിയത്. ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്‍മാരും രണ്ടു കുട്ടികളുമാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഏഴുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 13 പേര്‍ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.