യുവാവിന് ഭാര്യയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനം.മഹേഷ് എന്ന യുവാവിനെയാണ് പൂര്‍ണ നഗ്നനാക്കി ഭാര്യാ കാമുകന്‍ മര്‍ദ്ദിച്ചത്.ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ഗുല്‍ബര്‍ഗയിലാണ് ദാരുണമായ സംഭവം. ഗുല്‍ബര്‍ഗ സ്വദേശി മഹേഷിനെ ഭാര്യ ശശികലയുടെ കാമുകന്‍ ആക്രമിക്കുകയായിരുന്നു.6 വര്‍ഷം മുന്‍പായിരുന്നു മഹേഷിന്റെയും ശശികലയുടെയും വിവാഹം.കല്യാണത്തിന് മുന്‍പ് ശശികലയ്ക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നു.എന്നാല്‍ മഹേഷിനെ ഭര്‍ത്താവായി വരിച്ച ശേഷവും ശശികലയെ ഇയാള്‍ ഫോണില്‍ വിളിക്കുമായിരുന്നു. ഇടക്കിടെയുള്ള ഈ ഫോണ്‍വിളി മഹേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ പേരില്‍ ശശികലയുമായി വഴക്കുണ്ടായി. ഇനി മഹേഷുമായി യാതൊരു ബന്ധവും പാടില്ലെന്ന് മഹേഷ് ശശികലയെ താക്കീത് ചെയ്തു. എന്നാല്‍ ശശികലയും കാമുകനും തമ്മില്‍ ഫോണ്‍ വിളികള്‍ തുടര്‍ന്നു. ഇതോടെ മഹേഷ് അയാളെ നേരിട്ട് വിളിച്ച് തന്റെ ഭാര്യയെ മേലാല്‍ വിളിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായി. ഇതിന് ശേഷവും ഇയാള്‍ ശശികലയെ ബന്ധപ്പെട്ടു. ഇത് മനസ്സിലാക്കിയ മഹേഷ് ബുധനാഴ്ച രാവിലെ അയാളെ വീണ്ടും ഫോണില്‍ വിളിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിന് പിന്നാലെ ശശികലയുടെ കാമുകന്‍ മഹേഷിനെ തേടിയെത്തുകയായിരുന്നു. റോഡില്‍വെച്ച് ഇരുവരും കണ്ടുമുട്ടി വഴക്കാരംഭിച്ചു. തുടര്‍ന്ന് മഹേഷിനെ പൂര്‍ണനഗ്നാനാക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് ആക്രമിക്കപ്പെട്ടതിന്റെ കാരണമറിയില്ലെന്നും താനിതില്‍ കക്ഷിയല്ലെന്നുമാണ് ശശികലയുടെ വാദം.
മഹേഷിനെ ഭാര്യ ശശികലയുടെ കാമുകന്‍ പൂര്‍ണ നഗ്നനാക്കി മർദിച്ചു
RELATED ARTICLES