ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര;’ യുവാക്കള്‍ക്ക് ദാരുണാന്ത്യം(Video)

accident live


ഫേസ്ബുക്ക് ലൈവിട്ടുകൊണ്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ തെങ്‌പോരാ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മാരുതി 800 കാറില്‍ അമിത ശബ്ദത്തില്‍ പാട്ടുമിട്ട്‌ തങ്ങള്‍ അമിത വേഗതയില്‍ പായുന്നത് ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ടിരുന്ന യുവാക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമിതവേഗതയിലായിരുന്ന കാര്‍ അപകടത്തില്‍പെട്ട് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് യുവാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്തെ ആദ്യത്തെ ഫെയ്‌സ്ബുക്ക് ലൈവ് ആക്‌സിഡന്റ് എന്ന പേരിലാണ് അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.