Sunday, September 15, 2024
HomeNationalഹാദിയ കേസില്‍ റിട്ട.ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി

ഹാദിയ കേസില്‍ റിട്ട.ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി

ഹാദിയ കേസില്‍ എന്‍.ഐ.എയുടെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും റിട്ട.ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്ന ആവശ്യം രവീന്ദ്രന്‍ നിരസിക്കുകയായിരുന്നു. ഇക്കാര്യമറിയിച്ച് രവീന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതേത്തുടര്‍ന്ന് പുതിയ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയില്‍ സമീപിക്കാനിരിക്കുകയാണ്.
ഈ മാസം 16നാണ് ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അന്വേഷണം കുറ്റമറ്റതാക്കുന്നതിനും നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനുമാണ് സര്‍വീസില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് രവീന്ദ്രനെ കേസിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ കേസില്‍ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് രവീന്ദ്രന്‍ അറിയിക്കുകയായിരുന്നു.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments