Monday, October 7, 2024
HomeNational71 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

71 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

ഒരാഴ്ച്ചക്കുള്ളില്‍ ഗോരഖ്പൂര്‍ ആശുപത്രിയിൽ 71 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുട്ടികള്‍ക്ക് രണ്ട് വയസ്സാകുമ്പോള്‍ അവരെ സര്‍ക്കാര്‍ നോക്കേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളതെന്ന് യോഗി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും ഗോരഖ്പൂര്‍ സംഭവത്തെ പെരുപ്പിച്ച് കാണിക്കുകയായിരുന്നു. ഇവിടെ രണ്ടു വയസ്സു കഴിഞ്ഞാല്‍ കുഞ്ഞിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുമേല്‍ കെട്ടിവെക്കുന്ന ഒരു അവസ്ഥയാണുള്ളത്. 1000 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതി ഉദ്ഘാടം ചെയ്ത് സംസാരിക്കുമ്പോഴാണ് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ യോഗി പരിഹാസവുമായെത്തിയത്. ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആഗസ്റ്റ് മാസം മാത്രം മരിച്ചത് 290 കുട്ടികളാണെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പായിരുന്നു യോഗിയുടെ പരിഹാസ പ്രസ്താവന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments