താനുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനോട് അമൃതാനന്ദമയി നിര്‍ദേശിച്ചിരുന്നതായി മതംമാറി ഹിന്ദുയുവാവിനെ വിവാഹം കഴിച്ച യുവതിയുടെ വെളിപ്പെടുത്തല്‍. ക്രിസ്തുമത വിശ്വാസിയായിരുന്ന മലപ്പുറം സ്വദേശി ദില്‍നയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്ക് ഭ്രാന്താണെന്നും അതിനാല്‍ ഉപേക്ഷിക്കണമെന്നും അമൃതാനന്ദമയി നിര്‍ദേശിച്ചുവെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നു ദില്‍ന പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പാണ് കോഴിക്കോട് ആര്യസമാജത്തില്‍ വച്ച് മതം മാറി അഭിജിത്ത് എന്ന കോഴിക്കോട് സ്വദേശിയെ വിവാഹം കഴിച്ചത്. കോട്ടയം വൈക്കത്തെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് അഭിജിത്ത്. വിവാഹശേഷം ഇവിടെതന്നെയാണ് ദില്‍നയും താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് അഭിജിത്ത് തനിക്ക് നോട്ടീസ് അയക്കുകയായിരുന്നുവെന്ന് ദില്‍ന പറഞ്ഞു. വിവാഹമോചനത്തിന് സമ്മതിക്കാതെ വന്നതോടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ദില്‍ന പറയുന്നു. തനിക്ക് ഭ്രാന്താണെന്നും അതിനാല്‍ തന്നെ ഉപേക്ഷിക്കണമെന്നും അമൃതാനന്ദമയി പറഞ്ഞതായി തന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും ദില്‍ന പറഞ്ഞു. ഒഴിഞ്ഞുപോയില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് ഭര്‍ത്താവിന്റെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു.നിരന്തരമുള്ള മര്‍ദ്ദനം സഹിക്കവയ്യാതെയാണ് സോഷ്യല്‍ മീഡിയിയലൂടെ തന്റെ അവസ്ഥ പുറംലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരാതി നല്‍കിയിട്ടും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും ദില്‍ന ആരോപിച്ചു.
വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനോട് അമൃതാനന്ദമയി നിര്‍ദേശിച്ചിരുന്നതായി ദില്‍ന
RELATED ARTICLES