ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെകെ രമ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
2012 മെയ് 4 വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ടിപിയെ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ്;കെകെ രമ ഹൈക്കോടതിയെ സമീപിച്ചു
RELATED ARTICLES