Saturday, April 27, 2024
HomeCrimeബെംഗളൂരുവില്‍ മലയാളികളുടെ ബൈക്കും മൊബെലുകളും പേഴ്‌സും കൊള്ളയടിച്ചു

ബെംഗളൂരുവില്‍ മലയാളികളുടെ ബൈക്കും മൊബെലുകളും പേഴ്‌സും കൊള്ളയടിച്ചു

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു മലയാളി യുവാക്കളെ രണ്ടംഗ സംഘം വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി ബൈക്കും മൊബെലുകളും പേഴ്‌സും കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ബെംഗളൂരു- മൈസൂരു പാതയിലെ രാമനഗരക്ക് സമീപമാണ് സംഭവം.
കണ്ണൂര്‍ ഇരിട്ടി പുന്നക്കുഴിയില്‍ അബിന്‍ തോമസ് (26), സുഹൃത്ത് വടകര സ്വദേശി പി.കെ. അര്‍ജുന്‍ (26) എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

യുവാക്കള്‍ക്ക് നേരെ സംഘം വടിവാള്‍ വീശിയതിനെ തുടര്‍ന്ന്
ബൈക്കും കൈയിലുണ്ടായിരുന്ന ബാഗും പഴ്‌സും മൊബൈലും നല്‍കി സമീപത്തുണ്ടായിരുന്ന പെട്രോള്‍ പമ്ബിലേക്ക് ഓടിക്കയറി. പിന്നീട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. രാമനഗര പോലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ച്‌ സമീപത്തെ ലോഡ്ജിലേക്ക് മാറ്റി.

അക്രമം നടത്തിയത് രണ്ടു യുവാക്കളാണെന്ന് അബിന്‍ പൊലീസിന് മൊഴി നല്‍കി. ബൈക്കും 30, 000- ത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും ബാഗിലുണ്ടായിരുന്ന മറ്റ് രേഖകളും നഷ്ടമായി. ഇരുവരും ബെംഗളൂരുവില്‍ ജോലി ചെയ്തുവരികയാണ്. രാത്രികാലങ്ങളില്‍ ഗുണ്ടല്‍പേട്ട്-മൈസൂരു, മൈസൂരു-ബംഗളൂരു തുടങ്ങിയ പാതകളില്‍ ബൈക്കിലും കാറിലും യാത്രചെയ്യുന്നവരെ അക്രമിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ നേരേത്തേയുമുണ്ടായിട്ടുണ്ട്. ഈ പാതകളില്‍ പോലീസ് പട്രോളിങ് കാര്യക്ഷമല്ലെന്നും ആരോപണമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments