കര്‍ദ്ദിനാള്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു

കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു. സീറോ മലബാര്‍ സഭയുടെ സിനസഡിന്‍റെ സമാപന വേളയിലാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന പ്രഖ്യാപനമുണ്ടായത്. അതിരൂപതയുടെ പുതിയ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആന്‍റണി കരിയിലെ നിയമിച്ചു. മാണ്ഡ്യ ബിഷപ്പായിരുന്ന മാര്‍ ആന്‍റണി കാരിയിലിനായിരിക്കും ഇനി അതിരൂപതയുടെ ഭരണച്ചുമതല.എറണാകുളം-അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളില്‍ ജോലി ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോള്‍ മാര്‍ ആന്‍റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ചേര്‍ത്തല ചാലില്‍ സ്വിദേശിയായ മാര്‍ കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളേജിന്‍റെ പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയാണ് പുതിയ മാണ്ഡ്യ ബിഷപ്പായി നിയമിച്ചിരിക്കുന്നത്. മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരിദാബാദ് സഹായ മെത്രാനായും നിയമിച്ചു. സിനഡിന്‍റെ തീരുമാനങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി. അതിരൂപതയിലെ സാമ്ബത്തിക കാര്യങ്ങളുടെ ചുമതല പുതിയ ബിഷപ്പിനായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.