Friday, May 3, 2024
HomeKeralaനെഹ്റു ട്രോഫി വള്ളം കളി നാളെ പുന്നമടക്കായലില്‍ അരങ്ങേറും

നെഹ്റു ട്രോഫി വള്ളം കളി നാളെ പുന്നമടക്കായലില്‍ അരങ്ങേറും

കനത്ത മഴയും,വെള്ളപൊക്കത്തേയും തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി നാളെ പുന്നമടക്കായലില്‍ അരങ്ങേറും.

23 ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നെഹ്റ്രു ട്രോഫിയ്‌ക്കൊപ്പം പ്രഥമ ചാമ്ബ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കം കുറിക്കും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ജലോത്സവത്തിന് മുഖ്യ അതിഥിയായി എത്തുന്നത്.

നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ നെഹ്റ്രു ട്രോഫിക്കായി തുഴയെറിയുന്നത്. ചാമ്ബ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനല്‍ മത്സരം നടക്കുക.
അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാധീതമായി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് 66 മത് നെഹ്റു ട്രോഫി വള്ളംകളി നേരത്തെ മാറ്റിവച്ചിരുന്നത്.

അതേസമയം, വള്ളം കളി മാറ്റി വെച്ചതു മൂലം ഇരട്ടി സാമ്ബത്തിക ചിലവാണ് ക്ലബ്ബുകള്‍ക്ക് ഉണ്ടായത്. മത്സരം മാറ്റിവെച്ചതോടെ അന്യസംസ്ഥാനത്തു നിന്നും കൊണ്ടു വന്ന തുഴച്ചില്‍കാര്‍ക്കെല്ലാം മുഴുവന്‍ പണം നല്‍കി തിരിച്ചയക്കേണ്ടിയും വന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments