Tuesday, April 30, 2024
HomeKeralaബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കരുതെന്ന ഉത്തരവ് ലംഘിച്ചിരിക്കുന്നു-ചെന്നിത്തല

ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കരുതെന്ന ഉത്തരവ് ലംഘിച്ചിരിക്കുന്നു-ചെന്നിത്തല

കേരളത്തില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കരുതെന്ന ഉത്തരവ് ലംഘിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല . 1999 ലെ നായനാര്‍ സര്‍ക്കാരിന്റെ ഉത്തരവു ലംഘിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ ധൈര്യമുണ്ടായി. മുന്നണിയും മന്ത്രിസഭയും നിയമസഭയും അറിയാതെ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും ബ്രൂവറി നല്‍കാനാണു മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്ത് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം കോടികണക്കിന് അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അഴ‍ിമതി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ.ആന്റണിയുടെ കാലത്ത് അനുവദിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനറും മന്ത്രി ടി.പി.രാമകൃഷ്ണനും ആരോപിക്കുന്ന മലബാര്‍ ബ്രൂവറീസിന്റെ പിതൃത്വം എല്‍ഡിഎഫിനാണ്. 1998-ല്‍ നായനാര്‍ സര്‍ക്കാര‍ാ‍ണു ബ്രൂവറീസിന് അനുമതി നല്‍കിയത്. ഒരിക്കല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ലൈസന്‍സ് നല്‍കുന്നത് നടപടിക്രമം മാത്രമാണ്. ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭയുടേതല്ല, എക്സൈസ് കമ്മിഷണറുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആന്റണിക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ച മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രൂവറിക്കായി കിന്‍ഫ്രയില്‍ 10 ഏക്കര്‍ അനുവദിച്ചെന്ന എക്സൈസ് മന്ത്രിയുടെ വിശദീകരണത്തിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍ തന്നെ രംഗത്തെത്തിയിരുന്നു. രണ്ടു മന്ത്രിമാരില്‍ ആരു പറയുന്നതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.പ്രതിപക്ഷ നേതാവ് ചോദിച്ച 10 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ 48 മണിക്കൂറിനു ശേഷവും മന്ത്രിക്കു കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവ് അബദ്ധ പഞ്ചാംഗമാനിന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments