സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം പി.വി വൈശാഖിനെ ആണ് കൊച്ചി മരാട് പോലീസാണ് അറസ്റ്റ് ചെയ്തത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐടി ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
RELATED ARTICLES