Tuesday, November 12, 2024
HomeNational5 ജി ടെക്നോളജി ഇന്ത്യയില്‍ 2020 ല്‍ പുറത്തിറക്കാന്‍ എയര്‍ടെല്‍ ഒരുങ്ങുകയാണ്

5 ജി ടെക്നോളജി ഇന്ത്യയില്‍ 2020 ല്‍ പുറത്തിറക്കാന്‍ എയര്‍ടെല്‍ ഒരുങ്ങുകയാണ്

ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ തന്ത്രങ്ങള്‍ മേയാന്‍ എയര്‍ടെല്‍ എത്തുന്നു .ഇത്തവണ എയര്‍ടെല്‍ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സംവിധാനത്തോടെയാണ് എത്തുന്നത് . 5 ജി ടെക്നോളജി ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്‍ .
എയര്‍ടെല്‍ ഒറ്റയ്ക്കല്ല കൂടെ സ്വീഡിഷ് ടെലികോം കമ്ബനിയായ എറിക്സനും ഉണ്ട് .ഇതുമായി ബന്ധപ്പെട്ടു 5ജി സാങ്കേതികവിദ്യയുടെ രാജ്യത്തെ ആദ്യ പ്രദര്‍ശനവും എറിക്സണ്‍ സംഘടിപ്പിച്ചു.എറിക്സണിന്റെ 5ജി ടെസ്റ്റ് ബെഡും 5ജി എന്‍ആര്‍ റേഡിയോയും ഉപയോഗിച്ചാണ് വെള്ളിയാഴ്ച്ച എറിക്സ് 5ജി എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ പ്രദര്‍ശനം നടത്തിയത്. 2020 ല്‍ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോള്‍ ടെലികോം മേഖലയില്‍ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവില്‍ 4ജിയില്‍ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് . അതിവേഗ ഡാറ്റ പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ 1. 77 കോടിയുടെ ലാഭം ഉണ്ടാക്കാനുള്ള സാഹചര്യം 2026ഓടെ ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍ക്ക് ലഭിക്കുമെന്നാണ് എറിക്സണ്‍ കമ്ബനിയുടെ പ്രതീക്ഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments