ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച മോറ കൊടുങ്കാറ്റ്; 6 പേർക്ക് ജീവൻ നഷ്ടമായി (Video)

0
67


ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച മോറ കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 6 പേർക്ക് ജീവൻ നഷ്ടമായി. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശുന്നത്. രാജ്യത്തിന്റെ തീരദേശത്ത് നിന്നും 10 ലക്ഷം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്.

ശ്രീലങ്കൻ സർക്കാർ നൽകുന്ന വിവരം അനുസരിച്ച് ചിറ്റഗോങ് തീരത്താണ് മോറ കൊടുങ്കാറ്റ് എത്തിയത്. വടക്ക് ഭാഗത്തോട്ടാണ് കാറ്റിന്റെ ദിശ എന്നും അധികൃതർ പറയുന്നുണ്ട്. കാറ്റിനൊപ്പം കനത്ത മഴയും പ്രദേശങ്ങളിൽ ഉണ്ട്. ഇതേ തുടർന്ന് ചിറ്റഗോങ്ങിൽ നിന്നുളള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.

ജനങ്ങളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും സുരക്ഷ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഗവൺമെന്റ് വക്താവ് ഗോലാം മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലാദേശിന്റെ തീരദേശത്ത് ട്രോളിങ് നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ ഉണ്ടായ കൊടുങ്കാറ്റിൽ 20 പേരാണ് കൊല്ലപ്പെട്ടത്. 5 ലക്ഷത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മോറ കൊടുങ്കാറ്റ് മൂലം ശ്രീലങ്കയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ശ്രീലങ്കയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 180 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.