Saturday, May 18, 2024
HomeNationalനാരദമുനി വക ഗൂഗിളിൽ സേവനം! പത്രപ്രവര്‍ത്തനം മഹാഭാരതകാലം മുതൽ...

നാരദമുനി വക ഗൂഗിളിൽ സേവനം! പത്രപ്രവര്‍ത്തനം മഹാഭാരതകാലം മുതൽ…

പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതു മഹാഭാരത കാലത്താണ് എന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ കണ്ടുപിടിച്ചു ! നാരദനാണ് മികച്ച റിപ്പോര്‍ട്ടർ. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ഹിന്ദി ജേര്‍ണലിസം ദിനത്തോട് അനുബന്ധിച്ച്‌ നടന്ന പരിപാടിയിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം. തീർന്നില്ല …ജേണലിസവുമായി ബന്ധപ്പെട്ട പുരാണങ്ങളിലെ നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. പക്ഷിയുടെ കണ്ണിലൂടെയാണ് മഹാഭാരതയുദ്ധം അവതരിപ്പിക്കുന്നത് ഇത് തന്നെയല്ലേ തത്സമയം സംപ്രേഷണവുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നത്തെ കാലത്ത് ഗൂഗിളിന്റെ സേവനമാണ് നാരദമുനിയുടെത്. ഗൂഗിളില്‍ വിവരങ്ങള്‍ തേടി പരിശോധന തുടങ്ങിയത് അടുത്തകാലത്താണെങ്കില്‍ ഇതിന്റെ ഉറവിടം നാരദമുനിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നും ഇത്തരം വിവാദ പ്രസ്താവനകള്‍ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. മുന്‍പ് ഇന്റര്‍നെറ്റ്, പ്ലാസ്റ്റിക് സര്‍ജറി, പരിണാമസിദ്ധാന്തം, ന്യൂക്ലിയര്‍ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലും സമാനമായ പ്രസ്താവനകളുമായി പല നേതാക്കളും രംഗത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments