മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി

2016-ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍, ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിലാണ് മെസ്സി പ്ലേമേക്കറായത് .   തുടര്‍ച്ചയായി രണ്ടാം തവണയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കുന്നത്.  സ്പാനിഷ് താരവും ബാഴ്‌സലോണയിലെ സഹതാരവുമായ ആന്ദ്രെ ഇനിയെസ്റ്റയെയും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിനെയും പിന്തള്ളിയാണ് മെസ്സി ഒന്നാമതെത്തിയത്. വോട്ടെടുപ്പില്‍ മെസ്സി 172 പോയിന്റ് നേടിയപ്പോള്‍ ഇനിയെസ്റ്റക്ക് 66 പോയിന്റും ടോണി ക്രൂസിന് 45 പോയിന്റുമാണ് ലഭിച്ചത്. മൂന്നു പോയിന്റുമായി ബ്രസീല്‍ താരം നെയ്മര്‍ പന്ത്രണ്ടാം  സ്ഥാനത്തെത്തിയപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ആദ്യ പതിനഞ്ചില്‍ ഇടം കണ്ടെത്താനായില്ല.