Monday, May 6, 2024
HomeKeralaകെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കാര്യം സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കാര്യം സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിനു നേരിട്ടു ബാധ്യതയില്ല. നിയമപരമായി ബാധ്യതയില്ലെങ്കിലും 1984 മുതല്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കുന്നുണ്ട്. സര്‍ക്കാരിനു സാധിക്കുന്ന എല്ലാ സഹായവും ചെയ്തു കഴിഞ്ഞെന്നും ഇനി ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനായി ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നിലവില്‍ ഓരോ മാസവും 30 കോടി വീതം സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും ഇനിയും സഹായം പ്രതീക്ഷിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുള്ളത്. പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെങ്കിലും അതിനായി പ്രത്യേക ഫണ്ടോ, സാമ്പത്തിക സഹായമോ അനുവദിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments