Friday, May 3, 2024
HomeKeralaജനുവരി 17 നു വിചാരണ ആരഭിക്കാനിരുന്ന നീതു കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ചു

ജനുവരി 17 നു വിചാരണ ആരഭിക്കാനിരുന്ന നീതു കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ചു

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. ഉദയംപേരൂർ സ്വദേശിനി നീതുവിനെ കൊലപ്പെടുത്തിയ ബിനുരാജി(34)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.നീതു വധക്കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം. 2014 ഡിസംബർ 18നാണ് ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം ബാബു-പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു(17) കൊല്ലപ്പെട്ടത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നിൽ.ഉദയംപേരൂർ സ്വദേശികളായ ബാബു-പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു. ദമ്പതികളുടെ ഏക മകൾ മരിച്ചതിന് പിന്നാലെയാണ് അതേപേരിട്ട് നീതുവിനെ ദത്തെടുത്തത്. എന്നാൽ നീതു ഇവരുടെ ദത്തുപുത്രിയാണെന്ന കാര്യം ബന്ധുക്കൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.ചെറുപ്രായത്തിലെ ദത്തെടുത്ത നീതുവിനെ ഇരുവരും പൊന്നുപോലെയാണ് വളർത്തിയത്. നീതു ദത്തുപുത്രിയാണെന്ന കാര്യം അറിയാതിരിക്കാനായി പിന്നീട് ചമ്പക്കരയിലേക്ക് താമസം മാറ്റി. നീതു പുഷ്പ-ബാബു ദമ്പതികളുടെ സ്വന്തം മകളായിരുന്നുവെന്നായിരുന്നു അയൽവാസികളുടെ ധാരണ. ഇതിനിടെയാണ് 17കാരിയായ നീതു അയൽവാസിയായ ബിനുരാജുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് പ്രണയമായി വളർന്നു. എന്നാൽ പ്രായത്തിൽ ഏറെ മുതിർന്ന യുവാവുമായുള്ള പ്രണയത്തെ മാതാപിതാക്കൾ എതിർത്തു. ഇതോടെയാണ് പ്രശ്നങ്ങൾ വഷളായത്.പ്രണയത്തെ ചൊല്ലി മാതാപിതാക്കളുമായി വഴക്കായതോടെ താൻ ദത്തുപുത്രിയാണെന്ന കാര്യം നീതു തന്നെ എല്ലാവരോടും പറഞ്ഞു. ഇതോടെ സമീപവാസികളും നാട്ടുകാരും നീതു ദത്തുപുത്രിയാണെന്ന സത്യമറിഞ്ഞു. ഇത് മാതാപിതാക്കൾക്ക് വലിയ ആഘാതമായി.ഇതിനിടെ നീതു-ബിനുരാജ് പ്രണയം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തനിക്ക് മാതാപിതാക്കളോടൊപ്പം പോകേണ്ടെന്നായിരുന്നു നീതുവിന്റെ നിലപാട്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ഇപ്പോൾ ബിനുരാജിനോടൊപ്പം പോകാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് നീതുവിനെ വനിതാ ഹോസ്റ്റലിലേക്ക് അയച്ചു.വനിതാ ഹോസ്റ്റലിൽ താമസമാരംഭിച്ച് ഏതാനും ദിവസം പിന്നിട്ടപ്പോൾ നീതുവിന്റെ മനസ് മാറി. മാതാപിതാക്കളെ വിഷമിപ്പിച്ച് വീട് വിട്ടിറങ്ങിയ നീതു പ്രണയത്തിൽ നിന്ന് പിന്മാറുകയാണെന്നും, വീട്ടിൽ പോകുകയാണെന്നും ബിനുരാജിനെ അറിയിച്ചു. തുടർന്ന് ഇക്കാര്യം മാതാപിതാക്കളെയും അറിയിച്ച് വീട്ടിലേക്ക് മടങ്ങി.എന്നാൽ കാമുകിയുടെ പിന്മാറ്റം ബിനുരാജിനെ അസ്വസ്ഥനാക്കി. പലതവണ നീതുവിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടൊപ്പം നീതുവിനോടുള്ള പകയും വൈരാഗ്യവും വർദ്ധിച്ചു. ഈ പ്രതികാരദാഹം നീതുവിന്റെ കൊലപാതകത്തിലാണ് കലാശിച്ചത്.2014 ഡിസംബർ 18നാണ് നീതുവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. കഴുത്തിന് പിന്നിലാണ് പ്രധാനമായും വെട്ടേറ്റത്. തുടർന്ന് നിലത്തുവീണ് പിടഞ്ഞ നീതുവിനെ പിന്നീട് പലതവണ വെട്ടി. ശിരസ് കഴുത്തിൽ നിന്ന് പാതി വേർപെട്ട് തൂങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.നീതുവിനെ വെട്ടിക്കൊലപ്പെടുതിയ ബിനുരാജിനെ ദിവസങ്ങൾക്കകം തന്നെ പോലീസ് പിടികൂടിയിരുന്നു. ഈ കൊലപാതക കേസിന്റെ വിചാരണ 2018 ജനുവരി 17 ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രതി ബിനുരാജ് തൂങ്ങിമരിച്ചത്. ഇതോടെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച നീതു വധക്കേസും ജലരേഖയായി മാറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments