നിറചിരിയുടെ വലിയ പിതാവിന് രാജ്യത്തിന്റെ ആദരം. റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പത്മഭൂഷൺ ബഹുമതിക്ക് അർഹനായി. മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരി ക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. 1999 മുതൽ 2007 വരെ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാ നത്യാഗം ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് ആണ് ക്രിസോസ്റ്റം തിരുമേനി നൂറാം ജന്മദിനം ആഘോഷിച്ചത്. പത്തനംതിട്ട ഇരവിപേരൂർ കലമണ്ണിൽ കെ.ഈ. ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1917 ഏപ്രിൽ 27-ന് ആണ് ക്രിസോസ്റ്റം ജനിച്ചത്.
ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയ്ക്ക് പത്മഭൂഷൺ ബഹുമതി
RELATED ARTICLES