Sunday, May 19, 2024
HomeKeralaഅര ലക്ഷം രൂപ മുടക്കി സ്പീക്കര്‍ കണ്ണട വാങ്ങി; വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്

അര ലക്ഷം രൂപ മുടക്കി സ്പീക്കര്‍ കണ്ണട വാങ്ങി; വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്

കണ്ണട വാങ്ങിയ ചെലവിലേക്ക് വന്‍തുക എഴുതിവാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്. കണ്ണടക്ക് വിലകൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്നും താന്‍ സെലക്ട് ചെയ്ത ഫ്രെയിമിന് 4,900 രൂപയേ ഉള്ളൂവെന്നും ശ്രീരാമകൃഷ്ണന്‍. അര ലക്ഷം രൂപ മുടക്കി കണ്ണട വാങ്ങിയതിന്റെ വിവരാവകാശ രേഖകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്. ഫ്രെയിമിന് 4,900 രൂപയും ലെന്‍സിന് 45,000 രൂപയുമാണ് കണ്ണട വാങ്ങിയ ചിലവിലേക്കായി സ്പീക്കര്‍ കൈപ്പറ്റിയത്. സര്‍ക്കാര്‍ ചിലവു കുറക്കാന്‍ നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ അംഗങ്ങള്‍ ധൂര്‍ത്തടിക്കുന്നുവെന്നാണ് വിമര്‍ശനമുയര്‍ന്നത്. അതേസമയം ചികിത്സാ ചിലവ് ധൂര്‍ത്തായി കണക്കാക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടു.

വിലകുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. വില കൂടിയത് വാങ്ങിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന ഡോക്ടറുടെ നിര്‍ദേശം കൊണ്ട് അത് വാങ്ങേണ്ടി വന്നു. എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ്. അതിന് വില കുറവാണ്, സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറുടെ കണ്ണട വിഷയം ഒറ്റപ്പെട്ട സംഭവമാണ്. എന്തു ചികിത്സ വേണമെന്നത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. അത്യാവശ്യ ചെലവുകളായി കണക്കാക്കേണ്ടതാണ് അത്. ഈ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും എ കെ ശശീന്ദ്രന്‍ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments