Thursday, May 2, 2024
HomeKerala'പ്രായമാകുമ്പോൾ മകനിഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടെ' ;രജിസ്‌ട്രേഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താതെ വിനീത്

‘പ്രായമാകുമ്പോൾ മകനിഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടെ’ ;രജിസ്‌ട്രേഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താതെ വിനീത്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഗോളിലൂടെ ത്രസിപ്പിക്കുന്ന സി.കെ വിനീത് നിലപാടുകളുടെ കാര്യത്തിലും കൃത്യമായ വീക്ഷണമുള്ള വ്യക്തിയാണ്. നേരത്തെ കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ അറിയിച്ച് വ്യത്യസ്തനായിരുന്ന വിനീത് മകന്റെ മതവിശ്വാസത്തിലും ആ വ്യത്യസ്തത കാണിച്ചു. മകന്റെ ജനന രജിസ്‌ട്രേഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താനുള്ള കോളത്തില്‍ ‘നില്‍’ എന്നെഴുതിയാണ് വിനീത് നിലപാടെടുത്തത്.മകന്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടെയെന്നാണ് വിനീതിന്റെ പക്ഷം. ഫെബ്രുവരി 23-ാം തിയ്യതിയാണ് വീനിതിന്റെ ഭാര്യ ശരണ്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്‌. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയിലായിരുന്നു പ്രസവം. ഐ.എസ്.എല്ലില്‍ ചെന്നൈയ്‌ക്കെതിരെയായ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. എന്നാല്‍ കളി കഴിഞ്ഞ ശേഷമാണ് വിനീതിനോട് ടീമംഗങ്ങള്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. തുടര്‍ന്ന് നാട്ടിലെത്തി കുഞ്ഞുവാവയെ കണ്ടു.ലെയ്സ് കൊണ്ട് ബോയ് എന്നെഴുതിയ ഒരു ജോടി കുഞ്ഞു ഷൂസിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അച്ഛനായതിന്റെ വിശേഷം വിനീത് ആരാധകരോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മൈ ലിറ്റില്‍ ഗെയിം ചെയ്ഞ്ചര്‍ ഹാസ് അറൈവ്ഡ് എന്നൊരു കുറിപ്പോടെയായിരുന്നു അത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments