കശ്മീരിലെ പൂഞ്ച് സെക്ടറിലെ ബാൽകോട്ടിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ അഞ്ചു പ്രദേശവാസികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു .ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട് .ജനവാസ കേന്ദ്രങ്ങൾക്ക് നേരെ പാകിസ്ഥാന്റെ കനത്ത ആക്രമണം തുടരുകയാണ് . നയതന്ത്ര മേഖലയിൽ ഉണ്ടായ പ്രതിസന്ധി തുടരവെയാണ് അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും പ്രകോപനമുണ്ടാക്കിയത് .