റഷ്യൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ളാദിമിർ പുടിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിനന്ദനം. ആയുധ പന്തയവുമായി ബന്ധപ്പെട്ട് സമീപ ഭാവിയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ 76.69 ശതമാനം വോട്ടു നേടിയാണ് നാലാം തവണയും പുടിൻ റഷ്യയുടെ പ്രസിഡന്റായത്.യുഎസും റഷ്യയും തമ്മിലുള്ള ആയുധപന്തയം കൈവിട്ടു പോകുകയാണ്. എന്നാൽ ആരെയും തങ്ങൾക്ക് ഒപ്പമെത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്കുണ്ടായ രാസായുധാക്രമണത്തിൽ വിഷയത്തിൽ ട്രംപ് പ്രതികരിച്ചില്ല.രാസായുധാക്രമണത്തിൽ റഷ്യക്കു പങ്കുണ്ടെന്നാണ് ബ്രിട്ടൻ ആരോപിക്കുന്നത്. എന്നാൽ ആരോപണത്തിനു ബ്രിട്ടൻ തെളിവു നൽകുകയോ അല്ലാത്തപക്ഷം മാപ്പു പറയുകയോ ചെയ്യണമെന്നു ക്രെംലിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്ളാദിമിർ പുടിന് ഡൊണാൾഡ് ട്രംപിന്റെ അഭിനന്ദനം
RELATED ARTICLES