Friday, May 3, 2024
HomeKerala"നടിയെ ആക്രമിച്ചതിന്റെ പിന്നിൽ കൂട്ടമാനഭംഗവും നീലച്ചിത്രം പകർത്താനുള്ള ശ്രമവും" പ്രോസിക്യൂഷൻ

“നടിയെ ആക്രമിച്ചതിന്റെ പിന്നിൽ കൂട്ടമാനഭംഗവും നീലച്ചിത്രം പകർത്താനുള്ള ശ്രമവും” പ്രോസിക്യൂഷൻ

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എട്ടാം പ്രതിയുമായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ദിലീപിനോട് ചോദിച്ചു. ദിലീപിന്റെ ആവശ്യം ക്രൂരമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണു മെമ്മറി കാർഡിലുള്ളത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യം ക്രൂരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.യുവനടിക്കെതിരായ ആക്രമണത്തിൽ കൂട്ടമാനഭംഗമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു . നടിയുടെ നീലച്ചിത്രം പകർത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ശേഷം ആ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു . മാധ്യമങ്ങളിൽ ചർച്ചയാക്കുന്നതിനാണ് പ്രതിഭാഗം ദൃശ്യങ്ങളാവശ്യപ്പെടുന്നതെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ല. ദൃശ്യങ്ങളില്ലാതെതന്നെ കേസ് തെളിയിക്കാമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു. ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. വിഡിയോയിലുള്ള സ്ത്രീ ശബ്ദം ആരുടേതാണെന്നു പരിശേധിച്ചിട്ടില്ല. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മിൽ വ്യത്യാസമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു . ദൃശ്യങ്ങളുടെ പകർപ്പിനായി അങ്കമാലി കോടതിയെയാണു ദിലീപ് ആദ്യം സമീപിച്ചത്. കോടതി ഹർജി തള്ളിയതിനെ തുടർന്നു ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്നാണു ദിലീപിന്റെ വാദം. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം സംശയാസ്പദമാണെന്നും ദിലീപ് വാദിക്കുന്നു. നേരത്തേ, കേസ് പരിഗണനയിലിരുന്ന അങ്കമാലി കോടതിയിലും ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി തള്ളുകയായിരുന്നു. അതേസമയം, ദിലീപിന്റെ അഭിഭാഷകനെ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, ദൃശ്യങ്ങളിലെ സ്ത്രീശബ്ദത്തില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന വാദവുമായി പ്രതിഭാഗം രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments