വരാപ്പുഴയിൽ ശ്രീജിത്തിൻറെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ഉൾപ്പടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. സി.ഐ ക്രിസ്പിൻ സാം എസ്.ഐ ജി.എസ് പ്രദീപ്, ഗ്രഡ് എ.എസ്.ഐ സുധീർ സിവിൽ പൊലീസ് ഒാഫീസർ സന്തോഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഐ.ജി ശ്രീജിത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് മരിച്ചത്. മരണത്തിന് മുമ്പ് ശ്രീജിത്തിന് ക്രൂരമായ മർദ്ദനമേറ്റിരുന്നു. വീട് ആക്രമിച്ചതിനെ തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ ശ്രീജിത്തടക്കം 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീജിത്തിൻറെ കസ്റ്റഡി മരണം; 4 പോലീസുകാർക്ക് സസ്പെൻഷൻ
RELATED ARTICLES