പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ജനൽ ഇളകി വീണതിനെ തുടർന്ന് വിമാനം കുലുങ്ങുകയുണ്ടായി, കുലുക്കത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്.പഞ്ചാബിലെ അമൃതസറിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് പോവുകയായിരുന്നു വിമാനം. ജനൽ ഇളകി വീണതിനെ തുടർന്ന് ഇരുപത് മിനുട്ടോളം വിമാനം കുലുങ്ങിയതായി യാത്രക്കാർ പറഞ്ഞു. ജനൽ പെട്ടെന്ന് അടക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. ജനൽ ഇളകി വീണ സമയത്ത് വിമാനം 15,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. ഡൽഹിയിൽ ലാൻഡ് ചെയ്ത ശേഷം പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷനും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡും അന്വേഷണത്തിന് ഉത്തരവിട്ടു.
എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി 3 പേർക്ക് പരുക്ക്
RELATED ARTICLES