Sunday, May 5, 2024
HomeNationalആസാറാം ബാപ്പുവിന് ജീവപര്യന്തം ; മറ്റു പ്രതികൾക്ക് 20 വർഷം തടവ്

ആസാറാം ബാപ്പുവിന് ജീവപര്യന്തം ; മറ്റു പ്രതികൾക്ക് 20 വർഷം തടവ്

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ശിക്ഷ വിധിച്ചപ്പോള്‍ വിവാദ ആള്‍ദൈവത്തിന്റെ മുഖത്ത് ആദ്യം വിരിഞ്ഞത് ചെറുചിരിയായിരുന്നു. പിന്നാലെ ആസാറാം ബാപ്പു മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.തുടര്‍ന്ന് ശിക്ഷയുടെ കാഠിന്യം അഭിഭാഷകനില്‍ നിന്ന് മനസിലാക്കിയതോടെ ഇരുകൈകള്‍ കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിക്കരയുകയും ചെയ്യുകയായിരുന്നുവെത്രേ. പ്രത്യേക കോടതി ജഡ്ജി മധുസൂദന്‍ ശര്‍മ്മയാണ് ശിക്ഷ വിധിച്ചത്. സുരക്ഷ പരിഗണിച്ച് ജോധ്പൂര്‍ ജയിലില്‍ സജ്ജീകരിച്ച കോടതിമുറിയിലായിരുന്നു വിധി പ്രസ്താവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷയാണ് ഇന്ന് വിധിച്ചത്. കേസില്‍ കൂട്ടുപ്രതികളായ ശിവ, ശില്പി എന്നിവര്‍ക്ക് ജോധ്പൂര്‍ പ്രത്യേക കോടതി 20 വര്‍ഷം വീതം തടവുശിക്ഷയും വിധിച്ചു. 16കാരിയെ പീഡിപ്പിച്ച കേസില്‍ ബാപ്പുവും മറ്റു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.മാനഭംഗം, പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2013ലാണ് കേസിനാസ്പദമായ സംഭവം. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അന്യായമായി തടവില്‍ വയ്ക്കല്‍ (ഐപിസി 342), പ്രായപൂര്‍ത്തിയാകാത്തയാളെ ബലാത്സംഗം ചെയ്യുക (ഐപിസി 376(2)(എഫ്), മാനഭംഗം (ഐപിസി 376), സ്ത്രീയുടെ ചാരിത്ര്യത്തിന് കളങ്കംവരുത്തുക (ഐപിസി 354(എ), ഭീഷണിപ്പെടുത്തല്‍ (ഐപിസി 506), കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക (ഐപിസി 109) എന്നീ വകുപ്പുകളാണ് ആറാമിനെതിരെ ചുമത്തിയിരുന്നത്. ബാപ്പുവിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട ശരദ്, പ്രകാശ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. 2013 ഓഗസ്റ്റ് 31നാണ് ആസാറാമിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments