പിണറായിലെ ദുരൂഹമരണങ്ങൾ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൗമ്യ കസ്റ്റഡിയിൽ

police

പിണറായിലെ ഒരു വീട്ടില്‍ ഒന്നിനുപിറകെ മറ്റൊന്നായി നടന്ന നാലു ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശേരി സഹകരണ ആശുപത്രയില്‍ ചികിത്സയിലായിരുന്ന മാതാവ് സൗമ്യയെയാണ് കസ്റ്റഡിയിലെടുത്തത്. സൗമ്യയുടെ പിതാവ് കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (ഒന്‍പത്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മരിച്ചത്.ഛര്‍ദ്ദിയും വയറു വേദനയുമായിരുന്നു നാലു പേരുടെയും അസുഖം. മരണത്തില്‍ ദുരൂഹത തോന്നിയ സാഹചര്യത്തില്‍ ഇവരുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അലുമിനിയം ഫോസ്‌ഫേഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ആന്തരികാവയവ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.എലിവിഷമാണ് മരണത്തിനിടയാക്കിയതെന്നാണ് നിഗമനം.