നടി ഭാവന ഇതു വരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിവരികയായിരുന്നു. ഇപ്പോൾ കാലു മാറി ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണു നടിയുടെ മലക്കം മറിച്ചിൽ. 2013 നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലോകസഭാ തെരഞ്ഞെടുപ്പിലുമായിരുന്നു ഭാവന കോണ്‍ഗ്രസിനായി വോട്ടു തേടിയിരുന്നത്. ബംഗളുരുവില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഭാവന രാമണ്ണ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം നിയസഭയിലേക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതില്‍ തഴയപ്പെട്ടതാണ് നടിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. ഒരുഘട്ടത്തില്‍ ചിത്രദുര്‍ഗയില്‍നിന്നു മത്സരിക്കാന്‍ കോണ്‍ഗ്രസ് തന്നോട് ആവശ്യപ്പെട്ടെന്നുവരെ ഭാവന പറഞ്ഞിരുന്നു.