Saturday, May 4, 2024
HomeNationalകൃത്രിമ ബുദ്ധി യുദ്ധത്തിൽ ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു

കൃത്രിമ ബുദ്ധി യുദ്ധത്തിൽ ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു

കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടാങ്കുകളില്‍ സൈനികര്‍ക്ക് പകരം ആളില്ലാ ടാങ്കുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടൊപ്പം ആളില്ലാ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിക്കാനും ആലോചനയുണ്ട്.അടുത്ത തലമുറയിലേക്കുള്ള യുദ്ധമുഖത്തിനായി കര,​ നാവിക,​ വ്യോമ സേനകളെ പ്രാപ്തരാക്കുകയെന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ഈ നീക്കം. കൃത്രിമ ബുദ്ധി രംഗത്ത് ചൈന കൂടുതല്‍ മുതല്‍ മുടക്കുന്ന സാഹചര്യത്തില്‍ മാറി നില്‍ക്കാനാവില്ലെന്നും കേന്ദ്ര പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ്‌കുമാര്‍ പറഞ്ഞു.ഇത് സംബന്ധിച്ച പദ്ധതിയും ചട്ടക്കൂടും തയ്യാറാക്കാനായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ നേത‌ൃത്വത്തിലുള്ള ഉന്നതതല ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. സൈന്യവും സ്വകാര്യ മേഖലയും സംയുക്ത പങ്കാളിത്തം വഹിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.ഇനി വരാന്‍ പോകുന്നത് കൃത്രിമ ബുദ്ധിയുടെ യുഗമാണെന്നും അതിനാല്‍ തന്നെ പുതിയ തലമുറ യുദ്ധമുഖത്തെ നേരിടാന്‍ സേനയെ സജ്ജമാക്കേണ്ടതും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പ്രാപ്തരാക്കേണ്ടതും അനിവാര്യമാണെന്ന് അജയ്‌കുമാര്‍ പറഞ്ഞു.കൃത്രിമ ബുദ്ധി ഗവേഷണ രംഗത്തും യന്ത്രങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനുമായും ചൈന കോടിക്കണക്കിന് ഡോളറാണ് ചെലവിടുന്നത്. 2030ഓടെ രാജ്യത്ത് കൃത്രിമ ബുദ്ധി കേന്ദ്രം സ്ഥാപിക്കുന്നതിനായുള്ള പദ്ധതിയും ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു. യു.എസ്,​ ബ്രിട്ടന്‍,​ ഫ്രാന്‍സ്,​ യൂറോപ്യന്‍ യൂണിയന്‍ എന്നിവ ക‌ൃത്രിമ ബുദ്ധി രംഗത്ത് ഇതിനോടകം തന്നെ ഏറെ മുന്നേറിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments