Tuesday, April 30, 2024
HomeCrimeകൈക്കൂലി വാങ്ങിയ അസ്ഥിരോഗ വിദഗ്ധന്‍ അറസ്റ്റിലായി

കൈക്കൂലി വാങ്ങിയ അസ്ഥിരോഗ വിദഗ്ധന്‍ അറസ്റ്റിലായി

രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റിലായി. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയില്‍നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം എത്തി ഡോക്ടറെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്ന കേസില്‍ കേരളത്തില്‍ ഇപ്പോള്‍ ഒരുപാട് ഡോക്ടര്‍മാര്‍ അറസ്റ്റിലാകുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്യുന്നുണ്ട്. എന്നിട്ടും യാതൊരുമടിയുമില്ലാതെയാണ് പിന്നെയും ഇവര്‍ കൈക്കൂലി വാങ്ങിക്കൂട്ടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments