ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നും സംഭവങ്ങള്‍. പോലീസുകാരുടെ പെരുമാറ്റത്തില്‍ മനംമടുത്തുവെന്ന് ആരോപിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവതി പോലീസുകാര്‍ തന്നെ തടയുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.