Thursday, May 2, 2024
Homeപ്രാദേശികംപത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 2477 പേർ

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 2477 പേർ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ജില്ലാ കലക് ടർ പി ബി നൂഹ് നേതൃത്വത്തിൽ ജില്ലാ ഭരണകൂടം .ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം പൂർണമായും ജില്ലാ കലക് ടർ നേരിട്ടാണ് നിർവഹിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റിയുടെയും വിവിധ വകുപ്പ് ഉദ്യോഗ്‌സഥരുടെയും അടിയന്തര യോഗങ്ങൾ ചേർന്ന് ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജില്ലാകലക് ടർ വ്യക്തമായ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ, തിരുവല്ല ആർ ഡി ഒ മാരും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന താലൂക്കുകളിലെ തഹസിൽദാർമാരും റവന്യൂ ഉദ്യോഗസ്ഥരും പൂർണ സമയം ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി വരുന്നുണ്ട്. പൊലീസ്, ഫയർഫോഴ്‌സ് വകുപ്പുകൾ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളുടമായി ദുരിത ബാധിത പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ആകെ 34 ക്യാമ്പുകളിലായി 742 കുടുംബങ്ങളിലെ 2477 ആളുകളാണ് ഉള്ളത്. തിരുവല്ല താലൂക്കിൽ 25 ക്യാമ്പുകളിലായി 628 കുടുംബങ്ങളിലെ 2060 പേരും കോഴഞ്ചേരി താലൂക്കിൽ ഒൻപത് ക്യാമ്പുകളിലായി 114 കുടുംബങ്ങിളിലെ 417 പേരും കഴിയുന്നു. എല്ലാ ദുരുതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം വയ്ക്കുന്നതിനുള്ള സാധനങ്ങൾ. പാചകം ചെയ്യുന്നതിനുള്ള ഗ്യാസ് എന്നിവ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ നിന്നും വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ നിന്നും ലഭ്യമല്ലാത്ത സാധനങ്ങൾ പ്രാദേശികമായി ശേഖരിച്ചിച്ചാണ് ക്യാമ്പുകളിൽ എത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ ക്യാമ്പുകൾ സന്ദർശിച്ച് പരിശോധനയും ചികിത്സ ആവശ്യമുള്ളവർക്ക് മുരന്നുകളും നൽകുന്നുണ്ട്. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ ഷൈലജയുടെ നേതൃത്വത്തിൽ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പകർച്ചവ്യാധിപോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള ബോധവത്കരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ നടത്തി വരുന്നുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്. പമ്പ ഡാമിന്റെ ഒന്നൊഴികെയുള്ള എല്ലാ ഷട്ടറുകളും താഴ്ത്തിയതോടെ ജലനിരപ്പിൽ കുറവുണ്ടായിട്ടുണ്ട്. ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നരുന്നതിൽ രണ്ടെണ്ണം അടച്ചു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജിലെ പ്രവർത്തിച്ചിരുന്ന ക്യാമ്പിൽ നിന്നും ആളുകൾ മടങ്ങി. തിരുവല്ല താലൂക്കിൽ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇരവിപേരൂർ വില്ലജിലെ വാടിക്കുളം എൻ എസ് എസ് കരയോഗ ഹാൾ, കണ്ണോത്ത് അങ്കണവാടി, തോട്ടപ്പുഴശ്ശേരി വില്ലേജിലെ എം ടി എൽ പി എസ്, ചെറുപുഷ്പം സ്കൂൾ, എ എം എം ടി.ടി.ഐ സ്കൂൾ, കുറ്റൂർ വില്ലേജിലെ തെങ്ങേലി സാസ്കാരിക നിലയം, കുറ്റൂർ എൽ പി എസ്, കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം കമ്മ്യൂണിറ്റി ഹാൾ, കോയ്പ്പുറം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എൽ പി എസ്, പുലരിക്കാട് ഇ എ എൽ.പി.എസ്, നുഖത്തല സാംസ്കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാൾ, കല്ലുങ്കൾ എം ടി എൽ.പി.എസ്, അമിച്ചക്കരി എം ഡി എൽ.പി.എസ്, കടപ്ര വില്ലേജിലെ തേവർക്കുഴി എം ഡി എൽ.പി.എസ്, മാന്നാർ എം എസ് എം യു പി എസ്, വടക്കുംഭാഗം സെൻട്രൽ എൽ പി എസ്, തോക്കനടി പാരിഷ് ഹാൾ, വളഞ്ഞവട്ടം പി ആർ എഫ്, എടത്തേങ്കേരിൽ സ്കൂൾ, കണ്ണച്ചേരിൽ സ്കൂൾ, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്കൂൾ, നിരണം വെസ്റ്റ് എം ടി എൽ.പി.എസ്, പെരിങ്ങര വില്ലേജിലെ മേപ്രാൽ സെന്റ് ജോൺസ് സ്കൂൾ, ചാത്തങ്കരി ന്യൂ എൽ.പി.എസ് എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യമ്പുകൾ.കോഴഞ്ചേരി താലൂക്കിൽ ഒൻപത് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കിടങ്ങന്നൂർ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാൾ, എഴിക്കാട് നഴ്‌സറി സ്കൂൾ, കിടങ്ങന്നൂർ ഗവ.എൽ.പി.എസ്, വല്ലന എസ് എൻ ഡി പി സ്കൂൾ, നീർവിളാകം എം ഡി എൽ.പി.എസ്, ആറന്മുള വില്ലേജിലെ മാലക്കര ഗവ.യു പി എസ്, ആറാട്ടുപുഴ ഗവ. യു പി എസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എം ടി എൽ.പി.എസ്, കുറുന്താർ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments