Friday, May 3, 2024
HomeNationalലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി പുറത്തിറക്കി

ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി പുറത്തിറക്കി

ലൈംഗിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും സഹായിക്കുന്നതിനുമായി ലൈംഗിക കുറ്റവാളികളുടെ ദേശീയ സ്ഥതിവിവര രജിസ്ട്രി (എന്‍.ഡി.എസ്.ഒ) പുറത്തിറക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളുള്‍പ്പെടുത്തിയ ദേശീയ രജിസ്ട്രി കേന്ദ്രം പുറത്തിറക്കിയത്. കുറ്റവാളികളുടെ പേര്, ഫോട്ടോ, വിലാസം, വിരലടയാളം, ഡി.എന്‍.എ. സാമ്പിള്‍, തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറുകള്‍ തുടങ്ങിയവ രജിസ്റ്ററിലുള്ളത്. നിലവില്‍ 4.4 ലക്ഷം പേരാണ് ഈ വിവരങ്ങളിലുള്ളത്. ബലാത്സംഗം, കൂട്ടബലാത്സംഗം, പോസ്‌കോ, പൂവാലശല്യം എന്നീ ചാര്‍ജ്ജുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ രജിസ്ട്രിയിലുണ്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്കും ആഭ്യന്തര മന്ത്രാലയത്തിനുമാണ് രജിസ്ട്രിയിലെ വിവരങ്ങള്‍ പുതുക്കേണ്ട ചുമതല. അന്വേഷണ ഏജന്‍സികള്‍, നിയമവാഹകര്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് രജിസ്ട്രിയിലെ വിവരങ്ങള്‍ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഇവ കൈമാറില്ല. ലൈംഗിക കുറ്റവാളികളുടെ വിവര ശേഖരണം നടത്തുന്ന ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് രജിസ്ട്രി പുറത്തിറക്കിയത്. അതേസമയം രജിസ്ട്രി പുറത്തുവന്നതോടെ ഇത്തരത്തില്‍ ലൈംഗിക കുറ്റവാളികളുടെ വിവരം സൂക്ഷിക്കുന്ന എട്ടാം രാജ്യമാകും ഇന്ത്യ. യു.എസ്, ഓസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ബ്രിട്ടന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. അമേരിക്കയില്‍ വളരെ വിമര്‍ശം നേരിടുന്ന സംവിധാനമാണിത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എന്നിവ ഇതിനെ എതിര്‍ക്കുന്നുണ്ട്. കുറ്റവാളികളുടെ പുനരധിവാസത്തെ ബാധിക്കുമെന്നും സമൂഹം അവരെ ആ രീതിയില്‍ മാത്രമേ കാണൂവെന്നുമാണ് ഇവര്‍ പറയുന്നത്. അമേരിക്കയിൽ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്റർ പൊതുജനങ്ങൾക്കും ലഭ്യമാണ്. എന്നാൽ, ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിൽ നിയമപാലന ഏജൻസികൾക്കുമാത്രമേ രജിസ്റ്റർ വിവരങ്ങൾ ലഭ്യമാകൂ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments