നെഹ്റു ട്രോഫി വള്ളം കളി പായിപ്പാട് ചുണ്ടന് വിജയക്കൊടി പാറിച്ചു. മഹാദേവികാട് കാട്ടില്‍ തെക്കേതിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി പായിപ്പാട് ഒന്നാം സ്ഥാനം നേടി. നാലാം തവണയാണ് പായിപ്പാട് കിരീടം നേടുന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന് ചുണ്ടന് തുഴഞ്ഞത്. ഹീറ്റ്സ് മത്സരത്തിലും മികച്ച സമയം കുറിച്ച ചുണ്ടനാണ് പായിപ്പാടന് ചുണ്ടന്.ആയാപറമ്പ് പാണ്ടി, ചമ്പക്കുളം എന്നീ വള്ളങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
2005, 2006, 2007 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് പായിപ്പാട് വിജയശ്രീലാളികളായത്. നിലവിലെ ജേതാക്കളായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ കിടീരം ചൂടിയ കാരിച്ചാലും ഇക്കുറി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഹീറ്റ്സുകളില്‍ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തില്‍ പിന്നിലായതാണ് അവര്‍ക്കു കനത്ത തിരിച്ചടിയായത്.