പെരുമ്പാവൂരിൽ യുവ വൈദികന് വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര ഇടവകാംഗവും സിഎംഐ സഭയിലെ വൈദികനുമായ ഫാ.ബിജോ കരിക്കരപ്പിള്ളി (32) ആണു മരിച്ചത്. വൈദികന് സഞ്ചരിച്ച ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിനടിയിലേക്കു വീണായിരുന്നു അപകടം. തലയോലപ്പറമ്പ് പൊതി സേവാഗ്രാമില്‍ സേവനം ചെയ്തു വന്ന ഫാ. ബിജോ കളമശേരിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് പെരുമ്പാവൂരിനടുത്തെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.