ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന് സമര നായികയുമായ മേധാ പട്കര്‍. ശബരിമല വിഷയത്തില്‍ സ്ത്രീപക്ഷത്തു നിന്നതിന് കേരള സര്‍ക്കാരിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മേധാ പട്കര്‍ പറഞ്ഞു. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും അവര്‍ പറഞ്ഞു. ഭരണഘടനയെ മാനിക്കണം. ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കളിയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്ന് സംശയമില്ല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോണ്‍ഗ്രസ് സമരത്തെ പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് അവര്‍ തിരിച്ചറിയണമെന്നും മേധാ പട്കര്‍ പറഞ്ഞു.