ശബരിമലയില്‍ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവര്‍ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡില്‍ അവര്‍ തന്നെ തിരിച്ചിറക്കുകയും ചെയ്യുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്തിനാണ് വനിതാ മതിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ അടക്കം സിപിഎം ഭീഷണിപ്പെടുത്തുകയാണ്. പെന്‍ഷന്‍കാരെ പോലും വെറുതെ വിടുന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുന്‍ പിഎസ്സി ചെയര്മാന് കെഎസ് രാധാകൃഷ്ണന് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.