ആദായ നികുതി റിട്ടേണ്‍(ഐടിആര്‍) ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി നിര്‍ദേശം. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139എഎ സ്ഥിരീകരിച്ചാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നേരത്തേ തീരുമാനം എടുത്തിട്ടുള്ളതായും ജസ്റ്റീസ് എ.കെ.സിക്രി, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം
RELATED ARTICLES