Wednesday, May 8, 2024
HomeKeralaകെഎം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോഴും അദ്ദേഹം ഉള്ളത്. അദ്ദേഹം വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് കെഎം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയും ഉണ്ടായിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വൈകിട്ട് 3.45 ന് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ആശുപത്രി അധികൃതക്കൊപ്പമാണ്‌ മാണിയെ സന്ദര്‍ശിച്ചത്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments