അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത് … കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വാക്കുകളാണിത്. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടതെന്ന് സുധാകരന്. ‘അബ്ദുള്ളക്കുട്ടിയെക്കുറിച്ച് മികച്ച അഭിപ്രായം അന്നും ഇന്നും ഇല്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന് യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോണ്‍ഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ ബി.ജെ.പി.വഴിയോരത്തെ മാസംകച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ്. ബി.ജെ.പി.യില്‍ പോയി നന്നായി വരട്ടെ’ – കെ.സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസിലേയ്ക്ക് വരുന്ന ഒരാളെ ഞങ്ങള്‍ സ്വീകരിക്കും. തിരികെ പാര്‍ട്ടിവിട്ട് പോകുമ്ബോള്‍ എപ്പോഴാ തിരികെ വരുകയെന്ന് ഞങ്ങള്‍ ചോദിക്കും. അല്ലാതെ സി.പി.എം നെപ്പോലെ പാര്‍ട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത് … കെ സുധാകരന്
RELATED ARTICLES