Friday, May 3, 2024
HomeCrimeപാലാരിവട്ടം മേല്‍പ്പാലം അഴിമതി; കരാര്‍ കമ്പിനിയായ ആര്‍ഡിഎസിന്റെ കൊച്ചി ഓഫീസില്‍ റെയ്ഡ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; കരാര്‍ കമ്പിനിയായ ആര്‍ഡിഎസിന്റെ കൊച്ചി ഓഫീസില്‍ റെയ്ഡ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയെ കുറിച്ച്‌ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കരാര്‍ കമ്ബനിയായ ആര്‍ഡിഎസിന്റെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കമ്ബനിയുടെ കമ്ബ്യൂട്ടറില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു.

കരാറുമായി ബന്ധപ്പെട്ട 40ഓളം രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഹാര്‍ഡ് ഡിസ്ക്, ബാങ്ക് ഇടപാട് രേഖകള്‍, പര്‍ച്ചേസ് ബില്‍ എന്നിവയും പിടിച്ചെടുത്തവയില്‍ പെടുന്നു.

കമ്ബനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും വിജിലന്‍സ് പരിശോധന നടന്നു. മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാര്‍ കമ്ബനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച്‌ കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

പാലം രൂപകല്‍പ്പന മാറ്റിയതിലൂടെ കമ്ബനിക്ക് വന്‍ലാഭം ഉണ്ടായതായി എഫ്‌ഐആറില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments