Sunday, May 5, 2024
HomeNationalമദ്യപിച്ച് ഇരുകയ്യിലും തോക്കു പിടിച്ചു നൃത്തം ചെയ്യുന്ന എംഎൽഎ യുടെ വീഡിയോ വൈറലായി

മദ്യപിച്ച് ഇരുകയ്യിലും തോക്കു പിടിച്ചു നൃത്തം ചെയ്യുന്ന എംഎൽഎ യുടെ വീഡിയോ വൈറലായി

മദ്യപിച്ച് ഇരുകയ്യിലും തോക്കു പിടിച്ചു ഹിന്ദി ഐറ്റം സോങ്ങിനൊത്തു നൃത്തം ചെയ്യുന്ന എംഎൽഎ യുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ കുൻവർ പ്രണവ് സിങ് ചാംപ്യനാണ് രണ്ടു കൈയ്യിലും തോക്കുമായി വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ അടിപൊളി ഡാൻസുമായി എത്തിയിരിക്കുന്നത്.കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആഘോഷിക്കാൻ പ്രണവ് സിങ്ങ് വീട്ടിൽ പാർട്ടി സംഘടിപ്പിച്ചത്. രണ്ടു തോക്കുകളും കൈയ്യിൽ പിടിച്ച് ഹാളിൽ നിന്നാണ് നൃത്തം. കൂടെ നൃത്തം ചെയ്യാൻ‌ മറ്റു രണ്ടു പേരുമുണ്ട്. മദ്യം നിറച്ച ഗ്ലാസ് ഇടക്ക് പിറകിൽ നിൽക്കുന്ന സഹായി ചാംപ്യനു കൊടുക്കുന്നതു കാണാം. ഒരോ സിപ് എടുത്ത ശേഷം അത് അയാൾക്ക് തിരികെ കൊടുക്കും .പിന്നെയും ന‍‍ൃത്തം തുടങ്ങും. ‘ഉത്തരാഖണ്ഡിൽ ഇങ്ങനെ ആരെങ്കിലും നൃത്തം ചെയ്യുമോ, ഉത്തരാഖണ്ഡിലല്ല ലോകത്തു തന്നെ ആരും കാണില്ലാ…’ തുടങ്ങിയ പുകഴ്ത്തലുകളും പിന്നണിയിൽ കേൾക്കാം.ഹരിദ്വാറിലെ ലക്സറിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് കുൻവർ പ്രണവ് സിങ് ചാംപ്യൻ. മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതിന് പാർട്ടി ഇയാളെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഒരു കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ പ്രണവ് സിങ്ങിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാനൊരുങ്ങുകയാണ് പാർട്ടയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സമിതിയോട് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. പ്രണവ് സിങ്ങിന്റെ കൈയ്യിലുണ്ടായിരുന്ന തോക്കുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് ഉത്തരാഖണ്ഡ് പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments