Friday, May 3, 2024
HomeUncategorizedഅടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പിന്മാറി

അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പിന്മാറി

അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പിന്മാറി. വിരമിക്കല്‍ വാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റം. പര്യടനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട ധോണി അടുത്ത രണ്ട് മാസം ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ചിലവിടുമെന്നും വ്യക്തമാക്കി. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.

വെസ്റ്റ് ഇഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാന് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ പാനല്‍ ഞായറാഴ്ച യോഗം ചേരാനിരിക്കെയാണ് ധോണിയുടെ തീരുമാനം. വെള്ളിയാഴ്ച ടീം പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. കോഹ്ലിയുടെ വിശ്രമവും ധോണിയുടെ സ്ഥാനവും സംബന്ധിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ടീം പ്രഖ്യാപനം വൈകിയതെന്നാണ് സൂചന. അതേസമയം താരങ്ങളുടെ ലോകകപ്പിന് ശേഷമുള്ള ഫിറ്റ്‌നസ് ടെസ്റ്റ് ലഭിക്കാത്തതിനാലാണ് പ്രഖ്യാപിക്കാത്തതെന്നാണ് വിശദീകരണം.

അതേസമയം കോഹ്ലിയുടെ ഏകദിന – ടി20 ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ടെങ്കിലും വിന്‍ഡീസ് പര്യടനത്തില്‍ കോഹ്ലി തന്നെ നയിക്കുമെന്നാണ് സൂചന. കോഹ്ലിക്ക് വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നുവെങ്കിലും വിശ്രമം വേണ്ടെന്നും വിന്‍ഡീസിലേക്ക് താനും വരാമെന്നുമാണ് കോഹ്ലി അറിയിച്ചിരിക്കുന്നത്. നിലവില്‍ കോഹ്ലിക്ക് ഒന്നാം റാങ്കും രോഹിതിന് രണ്ടാം റാങ്കുമാണുള്ളത്. ലോകകപ്പില്‍ അഞ്ച് സെഞ്ചുറിയടക്കം ടോപ് സ്‌കോററായ രോഹിത് മിന്നുന്ന ഫോമില്‍ കൂടിയാണ്.

ഇന്ത്യയുടെ ക്യാപ്റ്റന്‍സി വിഭജിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ എല്ലാ ഫോര്മാറ്റിലും ക്യാപ്ടനായി കൊഹ്ലി തന്നെ തുടരുമെന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ ധോണിക്ക് പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്റെ ഭാവിയെക്കുറിച്ച്‌ നിരന്തരമായി ഊഹങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments