Saturday, May 4, 2024
HomeKeralaകൊറോണ കാലത്ത് മാസ്‌ക്കുമായി കുടുംബശ്രീയും...

കൊറോണ കാലത്ത് മാസ്‌ക്കുമായി കുടുംബശ്രീയും…

ജില്ലയില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വിവരം അറിഞ്ഞത് മുതല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വസ്തു മുഖാവരണം (ഫേയ്സ് മാസ്‌ക്) ആണ്. രോഗികളും നിരീക്ഷണത്തില്‍ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം എന്ന് പറഞ്ഞതോടെ മാസ്‌കിന് ആവശ്യക്കാരേറെയായി. അതോടെ ഡിമാന്റും കൂടി. ആവശ്യക്കാര്‍ക്ക് മുഖാവരണം ലഭ്യമാകാതിരിക്കുവാന്‍ പാടില്ല എന്ന തീരുമാനത്തിലാണ് കുടുംബശ്രീ ജില്ലാമിഷന്‍ കുടുംബശ്രീ യൂണിറ്റുകളില്‍ തുണിയില്‍ നിര്‍മ്മിച്ച മുഖാവരണം വിപണിയിലിറക്കിയത്. കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ ഏഴ് ബ്ലോക്കുകളിലായി 25 കുടുംബശ്രീ യൂണിറ്റുകള്‍ നാടിന്റെ നന്മക്കായി  മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 24000 കോട്ടണ്‍  മാസ്‌കുകള്‍ ഇതിനോടകം അവര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. 8000  മാസ്‌ക് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും ബാക്കിയുള്ളവ സംസ്ഥാന മിഷനിലേക്കും എത്തിച്ചു. 200 മുതല്‍ 1500  മാസ്‌ക്‌വരെ ദിവസവും നിര്‍മ്മിക്കുന്നുണ്ട്. ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ചു  നിര്‍മ്മിച്ചുനല്‍കും. രണ്ടുതരം മാസ്‌ക്കുകളാണു യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്നത്. ഒറ്റ ലെയറും രണ്ടു ലെയറും. ഒരു വട്ടം ഉപയോഗിച്ചശേഷം അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. പച്ച, നീല, ചാരനിറം എന്നിങ്ങനെയുള്ള നിറങ്ങളില്‍ മുഖാവരണങ്ങള്‍ ലഭിക്കും. ഒറ്റ ലെയര്‍ മാസ്‌ക്കിന് പത്ത് രൂപയും രണ്ട് ലെയറിന് 15 രൂപയുമാണ് വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments