ഒരു സീരിയൽ നടിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്
ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ പതിനെട്ടാം തീയതി നല്കിയ പരാതിയില്‍ ഇന്നാണ് പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും കേസിൽ അഞ്ച് പേർക്ക് പീഡനത്തിൽ പങ്കുള്ളതായുമാണ് അവസാനം ലഭിച്ച വിവരം.
കൊല്ലം ഇൗസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലം മയ്യനാട് സ്വദേശിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുതിരിക്കുന്നത്.
ഒരു ഹ്രസ്വസിനിമയില്‍ ബാലതാരമായി ഇപ്പോൾ ബാലസംഗത്തിനു ഇരയായ പെൺകുട്ടി അഭിനയിച്ചിരുന്നു. മറ്റൊരു സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം തന്ത്രപൂർവ്വം ബാലതാരത്തെ ഒരു വീട്ടിലെത്തിച്ചു. അവിടെ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു സീരിയൽ നടിയാണ് സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.